ഝാര്‍ഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; ആയുധങ്ങള്‍ പിടിച്ചെടുത്തു

Posted on: February 24, 2019 10:57 am | Last updated: February 24, 2019 at 12:45 pm

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗുംലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് രണ്ട് എ കെ 47 തോക്കുകളടക്കം അഞ്ച് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തില്‍ സുരക്ഷാ സേന ആക്രമണം നടത്തിയത്.

സിആര്‍പിഎഫിന്റെ 209 കോബ്ര ബറ്റാലിയനാണ് ഓപറേഷന്‍ ആസൂത്രണം ചെയ്തത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകള്‍ തിരികെ വെടിവച്ചു. തുടര്‍ന്ന് സേന തിരിച്ചടിക്കുകയായിരുന്നു.