Connect with us

Kerala

കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; ആറ് പ്രതികളെ വെറുതെ വിട്ടു

Published

|

Last Updated

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. തലശ്ശേരി പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. മറ്റ് ആറ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. കമ്പ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെ സ്വന്തം മുറിയില്‍ വച്ച് ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിന് കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രസവിച്ചു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട ്‌വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.

2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്തു. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ അറസ്റ്റിലായി. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കള്‍ കൂറുമാറിയിരുന്നു.

---- facebook comment plugin here -----

Latest