ദിലീപന്‍ വധക്കേസ്: എസ്ഡിപിഐ നേതാവ് ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍

Posted on: February 14, 2019 1:42 pm | Last updated: February 14, 2019 at 6:28 pm

തലശേരി: പേരാവൂര്‍ വിളക്കോട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ ജില്ലാ ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍. തലശ്ശേരി അഡീ. ഡിസ്ട്രിക് കോടതി (മൂന്ന്) ആണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഏഴ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. ശിക്ഷ ഈ മാസം 24ന് വിധിക്കും.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍, പി കെ ലത്വീഫ്, യു കെ സിദ്ദിഖ്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2008 ആഗസ്റ്റ് 24നാണ് ദിലീപന്‍ കൊല്ലപ്പെട്ടത്.