ബിഹാറിലെ വിമത ബി ജെപി നേതാവ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്; ദര്‍ബംഗയില്‍ മത്സരിച്ചേക്കും

Posted on: February 10, 2019 2:22 pm | Last updated: February 10, 2019 at 5:06 pm

k

പാട്‌ന: ബിഹാര്‍ എം പിയും ബി ജെ പി വിമതനും ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്. ഈമാസം 15ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പാര്‍ട്ടിയില്‍ പ്രവേശിക്കും.

കോണ്‍ഗ്രസോ ആര്‍ ജെ ഡിയോ കീര്‍ത്തി തിരഞ്ഞെടുക്കുക എന്ന കാര്യത്തില്‍ നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദര്‍ബംഗയില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണു വിവരം.

ദര്‍ബംഗയില്‍ നിന്ന് മൂന്നു തവണ പാര്‍ലിമെന്റിലെത്തിയ  കീര്‍ത്തി ആസാദിനെ 2015ല്‍ ബി ജെ പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ബി ജെ പി വിമതനായി തുടരുകയായിരുന്നു.