ലീഗിന്റെ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ആശങ്കയില്ല: പികെ കുഞ്ഞാലിക്കുട്ടി

Posted on: February 9, 2019 12:30 pm | Last updated: February 9, 2019 at 3:12 pm

മലപ്പുറം: മുസ്്‌ലിം ലീഗിന്റെ മൂന്നാം സീറ്റിനെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി.സീറ്റ് സംബന്ധിച്ച് യുഡിഎഫിനകത്ത് ലീഗ് ധാരണയുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകസഭാ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് സിപിഎമ്മിനേക്കാള്‍ സീറ്റ് ലഭിക്കുമെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോടായി അദ്ദേഹം പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസ് സഹകരണത്തിന് തടസം നില്‍ക്കുന്നത് കേരളത്തില്‍നിന്നുള്ള ചില നേതാക്കളാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.