നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി 11 വിദ്യാര്‍ഥികള്‍ക്കു പരുക്ക്

Posted on: February 6, 2019 10:21 pm | Last updated: February 6, 2019 at 10:21 pm

തളിപ്പറമ്പ്: തളിപ്പറമ്പിനു സമീപം ചെനയന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി 11 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.

ചെനയന്നൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികളായ സഹല (21), ജുമാന (18), ജീതു (18), പി എസ് ചിഞ്ചു (21), എം പി മായ (19), അനഘ പവനന്‍ (18), കെ അര്‍ച്ചന (17), ശ്രുതി (20), ശ്രീലക്ഷ്മി (18), കെ പി വര്‍ഷ (20), മുംതാസ് (17) എന്നിവര്‍ക്കാണ് വെകീട്ട് നാലരയോടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലക്കോടു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.