കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: റോബര്‍ട്ട് വാധ്‌രയുടെ അറസ്റ്റ് കോടതി തടഞ്ഞു

Posted on: February 2, 2019 2:46 pm | Last updated: February 3, 2019 at 9:06 am

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റോബര്‍ട്ട് വാധ്‌രയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഈ മാസം 16വരെയാണ് ഡല്‍ഹി കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

ലണ്ടനില്‍ വസ്തുവഹകള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അന്വേഷണവുമായി വാധ് ര സഹകരിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വാധ്‌ര