ഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ട സംഭവം അന്വേഷിക്കും: മന്ത്രി എകെ ശശീന്ദ്രന്‍

Posted on: February 2, 2019 2:00 pm | Last updated: February 2, 2019 at 2:00 pm

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ ചില അപാകതകളുണ്ടെന്ന് യൂണിയനുകള്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പഠനത്തിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ജനുവരി 21 മുതല്‍ നടപ്പാക്കിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിമാരെ മാറ്റുന്നത് ലാഭ-നഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് ഡ്രൈവര്‍ കം കണ്ടക്ടറെ യൂണിയനുകള്‍ ഇടപെട്ട് ഇറക്കിവിട്ടത്.ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക വേണ്ടെന്നാണ് യൂണിയനുകളുടെ നിലപാട്.