തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തിര യോഗം ചേര്‍ന്നു ; അക്രമം അനുവദിക്കരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

Posted on: January 2, 2019 10:29 pm | Last updated: January 3, 2019 at 12:04 pm

തിരുവനന്തപുരം: ശബരിമല യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തിര യോഗം ചേര്‍ന്നു. രാത്രി എട്ട് മണിയോടെ ഡിജിപിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കര്‍മ സമതിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മുന്നോടിയായി സ്വീകരിക്കേണ്ട് മുന്‍ കരുതലുകള്‍ യോഗം ചര്‍ച്ച ചെയ്തു.

ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തി. ഹര്‍ത്താലില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ബുധനാഴ്ച പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.