ശബരിമലയില്‍ യുവതികളെ എത്തിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ല: സെല്‍വി

Posted on: December 27, 2018 8:38 pm | Last updated: December 27, 2018 at 9:45 pm

ചെന്നൈ: ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറില്ലെന്ന് മനീതി കോര്‍ഡിനേറ്റര്‍ സെല്‍വി വ്യക്തമാക്കി. അതേസമയം, തനിക്കു മാവോവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
മകരവിളക്കിന്റെ സമയത്തു തന്നെ മല ചവിട്ടണമെന്ന നിര്‍ബന്ധമൊന്നുമില്ല. ലക്ഷ്യം നിറവേറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിയെ കാണും.

സെല്‍വിയുടെ നേതൃത്വത്തിലെത്തിയ ചെന്നൈ സ്വദേശികളായ മുത്തുലക്ഷ്മി, കര്‍പ്പകം, ശ്രീദേവി, കല, മധുരക്കാരിയായ ഈശ്വരി എന്നിവര്‍ സന്നിധാനത്തെത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.