ശബരിമലയില്‍ നാഥനും നമ്പിയുമില്ല ; നാടകങ്ങള്‍ അപമാനകരം: പ്രതിപക്ഷ നേതാവ്

Posted on: December 24, 2018 12:01 pm | Last updated: December 24, 2018 at 3:20 pm

തിരുവനന്തപുരം: ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശബരിമലയില്‍ നടന്നുവരുന്ന നാടകങ്ങള്‍ അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പോലീസും സര്‍ക്കാറുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ശബരിമലയില്‍ ഇപ്പോള്‍ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. ദേവസ്വം മന്ത്രി നിരീക്ഷക സമതിയെ കുറ്റപ്പെടുത്തുമ്പോള്‍ ക്രമസമാധാനപാലനം തങ്ങളുടെ കാര്യമല്ലെന്ന് പറഞ്ഞ് നിരീക്ഷക സമതിയും കൈയൊഴിയുകയാണ്. മുമ്പില്ലാത്ത സ്ഥിതിവിശേഷമാണ് ശബരിമലയിലുള്ളത്. ഭക്തരുടെ വികാരം മാനിക്കാത്ത നടപടികളോട് യോജിക്കാനാകില്ല. മകരവിളക്ക് വരെ ഭക്തര്‍ക്ക് ശാന്തമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്നും ചെന്നിത്തല പറഞ്ഞു.