നരേന്ദ്ര മോദി കേരളത്തിലേക്ക്

Posted on: December 19, 2018 8:43 pm | Last updated: December 20, 2018 at 11:50 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലേക്ക്. മോദി ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കും. നാല് ലോകസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ മോദി പത്തനം തിട്ടയില്‍ അഭിസംബോധന ചെയ്യും. ജനവരി 27ന് അദ്ദേഹം തൃശൂരിലെത്തും. അമിത് ഷാ ഡിസംബര്‍ 31ന് പാലക്കാട്ട് നടക്കുന്ന റാലിയില്‍ പങ്കെടുക്കും.