Connect with us

Kannur

ലോക്‌സഭ തെരഞ്ഞെടുപ്പ്: പ്രവാസി വോട്ടര്‍മാര്‍ രേഖകള്‍ നല്‍കണം

Published

|

Last Updated

കോഴിക്കോട്: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്പട്ടിക പുതുക്കലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്നിന്നും വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നതിനായി 2018 നവംബര് 15 വരെ ഓണ്ലൈനായി അപേക്ഷ സമര്പ്പിച്ചിട്ടുളള പ്രവാസി വോട്ടര്മാര്ക്ക് അവരുടെ ബൂത്തുകള്കണ്ടെത്തുന്നതിന് പാസ്‌പോര്ട്ട്, വിസ എന്നിവയുടെ പകര്പ്പുകള്, സ്വന്തം വീട്ടിലുളളവരുടേയോ, അയല്വാസിയുടേയോ ഇലക്ഷന് ഐ.ഡി കാര്ഡ് നമ്പര്എന്നിവ സഹിതം നേരിട്ടോ കുടുംബാംഗങ്ങളിലാരെങ്കിലുമോ 22-12-2018 നോ അതിന് മുമ്പായോ ബന്ധപ്പെട്ട താലൂക്കുകളിലെ ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി തഹസിര്ദാര് മുമ്പാകെ ഹാജരാകണമെന്ന് കോഴിക്കോട് ജില്ലാ ഇലക്ഷന് ഓഫീസര്കൂടിയായ ജില്ലാ കലക്ടര് അറിയിച്ചു.

കണ്ണൂർ: 2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി നവംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച പ്രവാസി വോട്ടർമാർക്ക് അവരുടെ ബൂത്തുകൾ കണ്ടെത്താം.

ഇതിനായി പാസ്‌പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ, സ്വന്തം വീട്ടിലുള്ളവരുടേയോ, അയൽവാസിയുടേയോ ഇലക്ഷൻ ഐഡി കാർഡ് നമ്പർ എന്നിവ നേരിട്ടോ കുടുംബാംഗങ്ങളിൽ ആരെങ്കിലുമോ 24-12-2018നോ അതിനു മുമ്പായോ ബന്ധപ്പെട്ട താലൂക്കുകളിലെ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.

കാസര്‍കോട്: ഓണ്ലൈനില് സമര്പ്പിച്ച പ്രവാസി വോട്ടര്മാരുടെ അപേക്ഷകളില് തീരുമാനമെടുക്കേണ്ടതിനാല്, ഇതുവരെയും അന്വേഷണവുമായി ബി.എല്.ഒമാര് ബന്ധപ്പെടുകയോ, രേഖകള് താലൂക്കുകളില് ഹാജരാക്കുകയോ ചെയ്യാത്തവര് 21-12-2018 നകം വോട്ടര്പട്ടികയില് നിലവിലുള്ള കുടുംബാംഗത്തിന്റെയോ അയല്വാസിയുടെയോ തെരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡ് നമ്പര് ബന്ധപ്പെട്ട താലൂക്ക് തഹസില്ദാര്മാര്ക്ക് കൈമാറണം.

മഞ്ചേശ്വരം താലൂക്ക് ഓഫീസ് 04998-244388
കാസര്ഗോഡ് 04994-230242
ഹോസ്ദുര്ഗ് 0467-2208700