സിഖ് വിരുദ്ധ കലാപം; കമല്‍നാഥിനെ മാറ്റണമെന്ന ആവശ്യവുമായി ബി ജെ പിയുടെ നിരാഹാര സമരം

Posted on: December 17, 2018 7:03 pm | Last updated: December 17, 2018 at 7:03 pm

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനു പങ്കുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ബി ജെ പിയുടെ അനിശ്ചിതകാല നിരാഹാരം. 1984ല്‍ നടന്ന കലാപത്തില്‍ കമല്‍നാഥിനു പങ്കുണ്ടെന്നാണു ആരോപണം.

ബി ജെ പി നേതാവ് തേജീന്ദര്‍ പാല്‍ ബഗ്ഗെയാണ് വടക്കന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ നിരാഹാരമാരംഭിച്ചത്. സിഖുകാരെ കൊന്നൊടുക്കിയ കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റുന്നതു വരെ സമരം തുടരുമെന്ന് തേജീന്ദര്‍ പാല്‍ പറഞ്ഞു.

എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബി ജെ പിയുടെ സമരമെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.