Connect with us

Ongoing News

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ പിവി സിന്ധുവിന് കിരീടം

Published

|

Last Updated

ഗ്വാംഗ്ഷു: ബി ഡബ്ല്യു എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് കീരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ്് സിന്ധുവിന്റെ കിരീട നേട്ടം. സ്‌കോര്‍: 21-19, 21-17. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തിയതാരമാണ് നൊസോമി. ഇതിന് മധുരപ്രതികാരം വീട്ടാനും സിന്ധുവിന് കഴിഞ്ഞു.

ഈ വര്‍ഷം സിന്ധു നേടുന്ന ആദ്യ കിരീടമാണിത്. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. വനിതാ സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ രചനോക് ഇന്റാനനെ 21-16, 25-23ന് തോല്‍പ്പിച്ചാണ് തുടരെ രണ്ടാം വര്‍ഷവും സിന്ധു ഫൈനലില്‍ കടന്നത്.

ഫൈനലുകളില്‍ തോല്‍ക്കുന്ന താരം എന്ന കുപ്രസിദ്ധി മായ്ക്കാനും ജയത്തിലൂടെ സിന്ധുവിന് കഴിഞ്ഞു. റിയോ ഒളിമ്പിക് ഫൈനല്‍, 2017,2018 ലോകചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ എന്നിവിടങ്ങളിലെല്ലാം സിന്ധു പരാജയപ്പെട്ടിരുന്നു.

Latest