Connect with us

Education

സ്വാമി വിവേകാനന്ദ സ്കോളർഷിപ്പ്

Published

|

Last Updated

സാമൂഹ്യ ശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്ന പെൺകുട്ടികൾക്ക് യുജിസി നൽകുന്ന സ്വാമി വിവേകാനന്ദ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷിക്കാൻ : ഓൺലൈനായി 07-01-2019 നകം.
🌐 www.ugc.ac.in/svsgc

📎 രക്ഷിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂ എന്നതു നിർബന്ധമാണ്. (പെൺകുട്ടി)
📎 പെൺകുട്ടിയ്ക്ക് മറ്റൊരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കരുത്.
📎 ഇരട്ട പെൺമക്കൾ, ഇരട്ട കുട്ടികളിലെ പെൺകുട്ടി എന്നിവരും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാൻ അർഹരാണ്.

യോഗ്യത
📌 അപേക്ഷക അംഗീകൃത യൂണിവേഴ്സിറ്റി/കോളജ്/സ്‌ഥാപനത്തിലോ യുജിസി യുടെ ഗ്രാന്റ്-ഇൻ-എയ്ഡ് ലഭിക്കാൻ അർഹതയുള്ള കൽപിത സർവകലാശാലയിലോ, കേന്ദ്ര/സംസ്ഥാന സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി/കോളേജ്/സ്‌ഥാപനത്തിലോ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിലോ, റഗുലർ, മുഴുവൻ സമയ, സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിനു റജിസ്റ്റർ ചെയ്തിരിക്കണം.
📌 വിദൂര പഠന രീതിയിലുള്ള കോഴ്സുകൾക്കു സ്കോളർഷിപ്പ് ലഭിക്കില്ല.

പ്രായപരിധി
40 കവിയരുത്. (ജനറൽ)
പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക്, ഉയർന്ന പ്രായപരിധി 45.
ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ട്.

സ്കോളർഷിപ് തുക:
📎 5 വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. (പരമാവധി)
📎 പ്രതിമാസം 25000 രൂപ (ആദ്യത്തെ രണ്ട് വർഷം) &
പ്രതിമാസം 28000 രൂപ (തുടർന്നുള്ള വർഷങ്ങളിൽ)
📎 കണ്ടിജൻസി ഗ്രാന്റ് : ആദ്യ രണ്ടു വർഷം 10000 രൂപ & തുടർന്നുള്ള 3 വർഷം 20500 രൂപ.
📎 ഭിന്നശേഷിക്കാർക്ക് എസ്കോർട്/റീഡർ അസിസ്റ്റൻസ് ആയി പ്രതിമാസം 2000 രൂപ.
📎 ഹോസ്റ്റൽ സൗകര്യം, സ്ഥാപനം നൽകുന്നില്ലെങ്കിൽ വ്യവസ്ഥകൾ പ്രകാരമുള്ള വീട്ടുവാടക ബത്തയും ഗവേഷകയ്ക്കു ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്
www.ugc.ac.in/svsgc

Latest