Connect with us

Kerala

ആലുവ കൂട്ടക്കൊല; ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. വധശിക്ഷക്കെതിരെ ആന്റണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഏത് സാഹചര്യത്തിലാണ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയതെന്ന് അറിവായിട്ടില്ല. ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ആന്റണിക്ക് ഹൈക്കോടതി വധശിക്ഷ വിധിച്ചത്.