രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്; ലീഡ് നില മാറിമറിയുന്നു

Posted on: December 11, 2018 12:48 pm | Last updated: December 11, 2018 at 4:58 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാറിമറയുന്ന ലീഡ്‌നില തിരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതമാക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന്റെ കുതിപ്പിനെ പിടിച്ചുകെട്ടി മുന്നിലെത്തിയ ബിജെപി ഇപ്പോള്‍ പിന്നാക്കം പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ സംസ്ഥാനത്ത്.

കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപി ഇപ്പോള്‍ അഞ്ച്
സീറ്റിന് പിറകിലാണ്. എന്നാലിത് ഏത് സമയവും മാറിമറിയാമെന്ന അവസ്ഥാണ് നിലനില്‍നില്‍ക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി ലീഡ്‌നിലകള്‍ മാറിമറിയുകയാണ്. ബിജെപിയും കോണ്‍ഗ്രസും പല സീറ്റുകളിലും ജയിച്ചുവെന്ന തോന്നലുകളുണ്ടാക്കിയെങ്കിലും ഫലങ്ങള്‍ പിന്നീട് മാറിമറയുന്നതാണ് പിന്നീട് കണ്ടത്. സംസ്ഥാനത്ത് ഇരു പാര്‍ട്ടികളും നേരിട്ടാണ് ഏറ്റ് മുട്ടുന്നത്.