ക്രിസ്റ്റ്യന്‍ മിഷേലിന്റെ സി ബി ഐ കസ്റ്റഡി നീട്ടി

Posted on: December 10, 2018 10:21 pm | Last updated: December 11, 2018 at 2:36 am

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹോലികോപ്ടര്‍ ഇടപാടിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ സി ബി ഐ കസ്റ്റഡി കോടതി അഞ്ചു ദിവസത്തേക്കു കൂടി നീട്ടി. കസ്റ്റഡി ഒമ്പതു ദിവസത്തേക്കു നീട്ടി നല്‍കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ സി ബി ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്ന 3600 കോടി രൂപയുടെ ഹോലികോപ്ടര്‍ ഇടപാടില്‍ നടന്ന അഴിമതിയാണ് സി ബി ഐ അന്വേഷിക്കുന്നത്.