അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്: ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു

Posted on: December 6, 2018 9:23 am | Last updated: December 6, 2018 at 11:12 am

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്തു തുടങ്ങി. രണ്ടാം യുപിഎ സര്‍ക്കറിന്റെ കാലത്ത് നടന്ന 3600 കോടി രൂപയുടെ ഇടപാടില്‍ നടന്ന അഴിമതിയെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍.

പണം കൊടുത്തത് സംബന്ധിച്ച് മിഷേലിന്റെ ഒരു ഡയറിയിലെ പേരുകളുടെ ചുരുക്കെഴുത്തുകളെ സംബന്ധിച്ചും സിബിഐ ആരായും. ഫാമിലി,എപി, ബിയുആര്‍,പിഒഎല്‍ എന്നിങ്ങനെയുള്ള ചുരുക്കെഴുത്തുകണാണ് ഡയറിയിലുള്ളത്. ഇതില്‍ ഫാമിലി എന്നത് സോണിയാ ഗാന്ധിയുടെ കുടുംബമാണെന്നും എപി എന്നത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേല്‍ ആണെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ചിരുന്നു.