Connect with us

Malappuram

കരിപ്പൂരില്‍ വലിയ വിമാനം: എസ് വൈ എസ് വിജയാരവം ഇന്ന്

Published

|

Last Updated

മലപ്പുറം: വലിയ വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ് വൈ എസ് പ്രവര്‍ത്തകര്‍ ഇന്ന് വിജയാരവം മുഴക്കും. രാവിലെ 10 മണിക്ക് മര്‍കസ് എയര്‍പോര്‍ട്ട് മസ്ജിദ് പരിസരത്ത് നിന്നാണ് തുടക്കമാകുന്നത്. ഏറെ കാത്തിരിപ്പിന് ശേഷം ആദ്യമെത്തുന്ന വലിയ വിമാനത്തിലെ യാത്രക്കാരെ ദഫ്, അറബന സംഘങ്ങളുടെ അകമ്പടിയോടെ നേതാക്കള്‍ സ്വീകരിച്ചാനയിക്കും.

യാത്രക്കാര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കും. എസ് വൈ എസ് ജില്ലാ ഭാരവാഹികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐ സി എഫ്, ആര്‍ എസ് സി നേതാക്കളും നേതൃത്വം നല്‍കും. നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വഴങ്ങി ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെ തകര്‍ക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്.

എസ് വൈ എസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികള്‍ ഇക്കാലയളവില്‍ നടന്നിട്ടുണ്ട്.