പ്രളയം : കേരളത്തിന് ബില്ല് നല്‍കിയിട്ടില്ലെന്ന് നാവിക സേന

Posted on: December 3, 2018 7:41 pm | Last updated: December 3, 2018 at 10:30 pm

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ബില്ലു നല്‍കിയിട്ടില്ലെന്ന് നാവിക സേന വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല. അവശ്യസമയങ്ങളില്‍ നേവി സ്വയം നടത്തുന്നതാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍. അതിനു സംസ്ഥാനങ്ങളില്‍നിന്ന് പണം ഈടാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. അംഗങ്ങള്‍ക്കു പുറത്തു പരിശീലനത്തിനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ഇക്കാര്യത്തില്‍ ഇന്ധന ചെലവും മറ്റ് ചെലവുകളുമാണ് നാവിക സേനക്കുള്ളത് . അക്കാര്യങ്ങള്‍ സേന കണക്കിലെടുക്കാറില്ല. രക്ഷാപ്രവര്‍ത്തനമടക്കം രാജ്യത്തിന്റെ പൊതു താല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു