ഐസിഎഫ് സൈഹാത്ത് സെക്ടര്‍ സര്‍ഗ്ഗസംഗമം

Posted on: December 1, 2018 5:52 pm | Last updated: December 1, 2018 at 5:52 pm

ദമ്മാം: ഐസിഎഫ് സൈഹാത്ത് സെക്ടര്‍ സര്‍ഗ്ഗസംഗമം സംഘടിപ്പിച്ചു. സൈഹാത്ത് യൂനിറ്റ് ഒന്നാം സ്ഥാനവും ഖുദരിയ്യ യൂനിറ്റ് രണ്ടാം സ്ഥാനവും നേടി. ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ സംഘടനകാര്യ സെക്രട്ടറി അബ്ദുല്ല വിളയില്‍ ഉത്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡന്റ് ഹംസ സഅദി അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് വയനാട് സമ്മാനവിതരണം നടത്തി. അബ്ദുല്ല കാന്തപുരം, മുസ്തഫ പാലാഴി, ഫാറൂഖ് മുസ്‌ലിയാര്‍ മംഗലാപുരം, കബീര്‍ കണിയാപുരം, അസൈനാര്‍ മുസ്‌ലിയാര്‍ പാലപ്പിള്ളി, ഫാറൂഖ് മുസ്‌ലിയാര്‍ ഇരിക്കൂര്‍ സംസാരിച്ചു. റഫീഖ് കാന്തപുരം ഖിറാഅത്ത് നടത്തി.