പ്രതിഷേധിക്കുന്നവര്‍ ഗുണ്ടകള്‍; അക്രമിക്കപ്പെട്ടാല്‍ ഉത്തരവാദി കേരള സര്‍ക്കാര്‍: തൃപ്തി ദേശായി

Posted on: November 16, 2018 10:49 am | Last updated: November 16, 2018 at 11:27 am

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛേദിന്‍ ഇതാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് അച്ഛേദിന്‍ നല്‍കുമെന്ന് പറഞ്ഞ മോദിയുടെ പാര്‍ട്ടിക്കാര്‍തന്നെയാണ് വിമാനത്താവളത്തിന് പുറത്ത് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ല. അവര്‍ ഗുണ്ടകളാണ്‌. തനിക്ക് സുരക്ഷയൊരുക്കേണ്ടത് കേരള സര്‍ക്കാറാണ്. താന്‍ അക്രമിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം പറയേണ്ടിവരിക കേരള സര്‍ക്കാറിയിരിക്കുമെന്നും തൃപ്തി പറഞ്ഞു. വിഐപി സുരക്ഷയൊരുക്കണമെന്ന് കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ല.ദര്‍ശനത്തിന് വേണ്ട സുരക്ഷയൊരുക്കാനാണ് ആവശ്യപ്പെട്ടതെന്നും ത്യപ്തി പറഞ്ഞു.