കുവൈത്ത് ഐ.സി. എഫ്‌. മൗലിദ് സംഗമം നവംബർ 22ന് ശൈഖ് രിഫാഇ ദീവാനിയിൽ

Posted on: November 14, 2018 11:25 am | Last updated: November 14, 2018 at 11:25 am

കുവൈത്ത്: മുത്ത് നബി(സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഐ.സി.എഫ് ജി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മീലാദ് കേമ്പയിൻ്റെ ഭാഗമായി കുവൈത്ത് ഐ.സി.എഫ് സംഘടിപ്പിക്കുന്ന വിപുലമായ മൗലിദ് സംഗമം നബിദിന ഒഴിവ് ദിവസമായ നവ:22 വ്യാഴം രാവിലെ 8 മണി മുതൽ  മർഹൂം ശൈഖ് യുസ്ഫ് ഹാശിം രിഫാഇയുടെ ദീവാനിയിൽ വെച്ച് നടക്കും

കുവൈത്തികളും മറ്റു അറബ് അറബേതര രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും പ്രവാചക പ്രേമികളും നാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും പ്രഭാഷകരും പരിപാടിയിൽ സംബന്ധിക്കും.
ലോക പ്രശസ്ത പണ്ഡിതനും പ്രമുഖ പ്രവാചക പ്രേമിയുമായയിരുന്ന സയ്യിദ് യൂസ് ഹാഷിം രിഫാഇയുടെ മന്സൂരിയയിലെ ദീവാനിയയിൽ വെച്ച് നബിദിനത്തിൽ കഴിഞ്ഞ നാല്പത് വർഷമായി ഐ.സി.എഫ്. നടത്തിവരുന്ന മൗലിദ് കുവൈത്തിലെ പ്രവാസികളുടെ ഏറ്റവും വലിയ മൗലിദ് സംഗമമാണ്.

പരിപാടിയിലേക്ക് കുവൈത്തിൻ്റെ എല്ലാ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഐ.സി.എഫ്. പത്രക്കുറിപ്പിൽ അറിയിച്ചു.