ചിത്താരി ഉസ്താദ് അനുസ്മരണത്തിന് ഒരുക്കങ്ങളായി; കാന്തപുരം നാളെ സഅദിയ്യയില്‍

Posted on: November 5, 2018 10:39 am | Last updated: November 5, 2018 at 10:39 am

ദേളി: കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത ട്രഷററും അല്‍ മഖര്‍ പ്രസിഡന്റും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ കന്‍സുല്‍ ഉലമാ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ പേരില്‍ നാളെ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. കാലത്ത് ഒമ്പതിന് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും, 10 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനത്തിന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും, സയ്യിദ്ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ പ്രാര്‍ത്ഥന നടത്തും, സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, റഹ്മത്തുല്ല സഖാഫി എളമരം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അനസ് അമാനി കെ പി, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയവര്‍ സംബന്ധിക്കും.