Connect with us

Gulf

ഡ്രൈവിംഗിനിടെ സെല്‍ഫിയെടുത്താല്‍ കര്‍ശന നടപടി

Published

|

Last Updated

ദുബൈ: വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡില്‍ ഇത്തരം പ്രവര്‍ത്തികളുണ്ടാക്കാവുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ ടി എ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്.

വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്താല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റോഡില്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും 50 ശതമാനം അധികസമയം വേണമെന്ന് ആര്‍ ടി എ പറയുന്നു. വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യുന്നത് അപകട സാധ്യത 280 ശതമാനം വര്‍ധിക്കും.

രണ്ട് സെക്കന്റ് മാത്രമാണ് ഒരു സെല്‍ഫിക്ക് ആവശ്യമുള്ളതെങ്കിലും അതിവേഗത്തിലോടുന്ന വാഹനം ആ സമയം കൊണ്ട് സഞ്ചരിക്കുന്ന ദൂരം അപകടമുണ്ടാക്കാന്‍ ധാരാളമാണ്. മൊബൈല്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് യുഎഇയില്‍ 800 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest