പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം അനുപം ഖേര്‍ രാജിവെച്ചു

Posted on: October 31, 2018 3:08 pm | Last updated: October 31, 2018 at 8:04 pm

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ ഒഴിഞ്ഞു. അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ വിശദീകരിച്ചു.

ടിവി ഷോയില്‍ പങ്കെടുക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷക്കാലമെങ്കിലും വിട്ട് നില്‍ക്കേണ്ടി വരുമെന്നും ഇക്കാരണത്താല്‍ ഉത്തരവാദിത്വം നിര്‍വഹിക്കാനാകില്ലെന്നതുകൊണ്ടാണ് രാജിയെന്നും കത്തില്‍ പറയുന്നുണ്ട്. 2017ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായത്.