ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോണ്‍ടി ഇന്ന് ഇന്ത്യയിലെത്തും.ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കോണ്‍ടിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-ഇറ്റലി ടെക്‌നോളജി ഉച്ചകോടിയിലും കോണ്‍ടി പങ്കെടുക്കും.