Connect with us

Kasargod

ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍

Published

|

Last Updated

ദേളി: പ്രമുഖ പണ്ഡിതനും കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരെ സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു. പ്രെഫ. കെ കെ ഹുസൈന്‍ ബാഖവിയാണ് സദര്‍ മുദരിസ്സ്. പ്രിന്‍സിപ്പാലായിരുന്ന എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് ഇബ്‌റാഹിം മുസ്‌ലിയാരുടെ നിയമനം.

1972ല്‍ ഉത്തര്‍പ്രദേശ് ദയൂബന്തിലെ ദാറുല്‍ ഉലൂമില്‍ നിന്ന് പണ്ഡിത ബിരുദം നേടിയ അദ്ധേഹം നാലു പതിറ്റാണ്ടിലേറെക്കാലം വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. ആറ് വര്‍ഷം മുന്‍പാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ ക്ഷണപ്രകാരം സഅദിയ്യ മുദരിസായി സേവനമാരംഭിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം മുമ്പ് വൈസ് പ്രിന്‍സിപ്പാലായി ചുമതലയേല്‍ക്കുകയും ചെയ്തു. ഉഡുപ്പി ജില്ല സംയുക്ത ജമാഅത്ത് ഖാസിക്ക് പുറമെ കേരള കര്‍ണാടകയിലെ വിവിധ മഹല്ലുകളിലെ ഖാസി സ്ഥാനവും വഹിക്കുന്നു. കര്‍മ ശാസ്ത്രത്തില്‍ അവഗാഹം നേടിയ അദ്ദേഹം വിവിധ പ്രദേശങ്ങളില്‍ പണ്ഡിതര്‍ക്കുള്ള ക്ലാസിന് നേതൃത്വം നല്‍കുന്നു.

താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, താജുശ്ശരിയ്യ എം അബ്ദുല്ലകുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി, പി ടി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം കര്‍മശാസ്ത്രത്തിന് പുറമെ ഗോളശാസ്ത്രത്തിലും തര്‍ക്ക ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയിരുന്നു. കര്‍ണാടകയിലെ ബന്‍ഡുവാള്‍ താലൂക്കിലെ നരിംഗാന ഗ്രാമത്തില്‍ 1947 ഫെബ്രവരി 27നാണ് ജനനം.

---- facebook comment plugin here -----

Latest