ദ്വിദിന സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി

Posted on: October 27, 2018 7:50 pm | Last updated: October 28, 2018 at 10:17 am

ടോക്യോ: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ടോക്യോയിലെ ഇംപീരിയല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്റെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച നടക്കുക.