ചിത്താരി ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നടത്തി

Posted on: October 25, 2018 7:48 pm | Last updated: October 25, 2018 at 7:48 pm

മലപ്പുറം: കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്്‌ലിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുസ്മരണ പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ചിത്താരി ഉസ്താദിന്റെ വിയോഗം സുന്നി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ആത്മീയ വൈജ്ഞാനിക രംഗത്ത് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്്‌സനി കരേക്കാട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ബഷീര്‍ സഅ്ദി വയനാട്, അബൂബക്കര്‍ അഹ്്‌സനി പറപ്പൂര്‍, അസ്്‌ലം അഹ്‌സനി തലക്കടത്തൂര്‍, റിയാസ് സഖാഫി അറവങ്കര എന്നിവര്‍ സംബന്ധിച്ചു.