ബംഗളൂരു: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗളൂരു ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഉച്ചക്ക് രണ്ട് മണിക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡിന്റെ കാരണം വ്യക്തമല്ല. റെയ്ഡ് തുടരുകയാണ്.
വിദേശ ധനസഹായം (നിയന്ത്രണ) നിയമം അനുസരിച്ചാണ് പരിശോധന എന്നാണ് അറിയുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ യുകെ ഘടകത്തില്‍ നിന്ന് ഇന്ത്യന്‍ ഘടകത്തിന് നിയമവിരുദ്ധമായ മാര്‍ഗത്തില്‍ ഫണ്ട് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ാ 2014 മെയ് മാസത്തിനും 2016 ആഗസ്റ്റ് മാസത്തിനുമിടയില്‍ 36 കോടി രൂപ ഇത്തരത്തില്‍ കൈപ്പറ്റിയെന്നാണ് വിവരം.
മറ്റൊരു സര്‍ക്കാര്‍ ഇതര സംഘടനയുടെ ഓഫീസില്‍ കഴിഞ്ഞയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. പരിസ്ഥിതി സംഘടനകള്‍ നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.