റിയാദ് മെട്രോ പാത നിര്‍മാണം 91 ശതമാനവും പൂര്‍ത്തിയായി

Posted on: October 25, 2018 6:31 pm | Last updated: October 25, 2018 at 6:31 pm

റിയാദ്: റിയാദ് മെട്രോ റെയില്‍വേ പദ്ധതിയുടെ പാത നിര്‍മാണം 91 ശതമാനം പൂര്‍ത്തിയായതായി കിംഗ് അബ്ദുല്‍ അസീസ് പൊതു യാത്ര പദ്ധതി അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.റിയാദ് മെട്രോ പദ്ധതിയുടെ പാലം നിര്‍മാണം 100 ശതമാനവും പൂര്‍ത്തിയായതായി കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

മെട്രോ പാലത്തിന്റെ അവസാന കോണ്‍ക്രീറ്റ് ഭാഗവും ഘടിപ്പിച്ചതോടെയാണ് പാല നിര്‍മാണം പൂര്‍ത്തിയായതെന്ന് കിംഗ് അബ്ദുല്‍ അസീസ് പൊതു യാത്ര പദ്ദതി അധികൃതര്‍ വ്യക്തമാക്കി.മെട്രോ പദ്ധതിയുടെ പാല നിര്‍മാണം കഴിഞ്ഞാഴ്ചയോടെയാണ് പൂര്‍ത്തിയായത. പദ്ധതി അടുത്ത വര്‍ഷം രാജ്യത്തിനു സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.