Gulf
സഊദി അറേബ്യ തങ്ങളുടെ സംഖ്യ രാജ്യം; ബന്ധം വിച്ഛേദിക്കില്ല: ട്രംപ്
		
      																					
              
              
            ദമ്മാം: ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ സഊദി അറേബ്യ തങ്ങളുടെ സ്ഥിരമായ സഖ്യരാജ്യമാണെന്നും സഊദിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തനിക്ക് ഉദ്ദേശമില്ലന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം മധ്യ പൂര്‍വ്വ ദേശത്തെ ഏറ്റവും മുഖ്യരാജ്യമാണ് തങ്ങള്‍ക്ക് സഊദി അറേബ്യ.
തുര്‍ക്കിയില്‍ വെച്ച സഊദി പത്ര പ്രവര്‍ത്തകന്‍െ തിരോധാനത്തെ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിനു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം റിയാദിലെത്തിയിരുന്നു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായി കൂടിക്കാഴച നടത്തിയ ശേഷം കഴിഞ്ഞ ദിവസം തിരിച്ചു പോയി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


