വൈസനിയം ഹയ്യാ ബിനാ: സ്ഥാപന പര്യടനത്തിന് തുടക്കം

Posted on: October 17, 2018 7:15 pm | Last updated: October 17, 2018 at 7:15 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നടക്കുന്ന ഹയ്യാബിനാ പരിപാടിക്ക് മഞ്ചേരി ഹികമിയ്യയില്‍ തുടക്കമായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ എം എ റഹീം അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഹസ്സന്‍ ബാഖവി പല്ലാര്‍, ഇബ്റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, അബ്ദുര്‍റഹ്്മാന്‍ മുസ്്ലിയാര്‍ പൊന്മള, കുഞ്ഞാപ്പു സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, യു ടി എം ഷമീര്‍, ശാക്കിര്‍ സിദ്ധീഖി എന്നിവര്‍ പ്രസംഗിച്ചു.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്റാഹീം ബാഖവി മേല്‍മുറി, ഡോ. ആശിഖ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട്, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, ശറഫുദ്ദീന്‍ സഖാഫി ഒലിപ്രം കടവ്, ശാക്കിര്‍ സിദ്ദീഖി, ശുക്കൂര്‍ സഖാഫി കൊണ്ടോട്ടി, ഹസന്‍ സഖാഫി വേങ്ങര, സൈഫുല്ല നിസാമി ചുങ്കത്തറ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ശരീഅത്ത് കോളജ്, ദഅ്വ കോളേജ് എന്നിവിടങ്ങളില്‍ പര്യടനം ആരംഭിച്ചു. 21ന് സമാപിക്കും.