പമ്പ: അയ്യപ്പദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയപ്പോഴാണ് പമ്പയില്‍വെച്ച് മാധ്യമങ്ങളോട് തന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ആന്ധ്രയില്‍നിന്നുള്ള യുവതി മലകയറാനായി എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോകേണ്ടിവന്നു.