നടിമാര്‍ ഉയര്‍ത്തിയ ആരോപണം ഗൗരവത്തില്‍ പരിശോധിക്കണം; ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടും:മന്ത്രി എകെ ബാലന്‍

Posted on: October 14, 2018 1:27 pm | Last updated: October 14, 2018 at 8:03 pm

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ക്കെതിരെ ഡബ്ലിയുസിസി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍. മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട മന്ത്രി ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും പറഞ്ഞു.

പികെ ശശി എംഎല്‍എക്കെതിരായ പരാതിയില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ആവശ്യപ്പെട്ട സമയത്ത് നല്‍കും. പെണ്‍കുട്ടിക്ക് പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.