Connect with us

Gulf

ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍: യാത്രക്കാര്‍ ഈ വിവരങ്ങള്‍ അറിയുക...

Published

|

Last Updated

ദമ്മാം: വിശുദ്ധ നഗരങ്ങളായ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ പൊതു ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കും. ഹറമൈന്‍ ട്രെയിന്‍ യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങളാണ് ചുവടെ…

* ജിദ്ദ മക്ക, റാബിഗ്,മദീന വരെ 450 കിലോമീറ്ററാണ് ഹറമൈന്‍ റയില്‍വേ പാതയുടെ ദെര്‍ഘ്യം. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഘട്ടം ഘട്ടമായായിരിക്കും നടപ്പാക്കുക.

* അത്യാധുനിക ഇലക്ട്രിക് ട്രയിനുകളാണ് സര്‍വീസ് നടത്തുന്നത്

* ടിക്കറ്റില്‍ രേഖപ്പെടുത്തിയ സീറ്റില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.

* യാത്രക്കാര്‍ക്ക് രണ്ട് ലഗേജുകള്‍ അനുവദിക്കും. അവ 25 കിലോയില്‍കൂടാന്‍ പാടില്ല 65ഃ55ഃ35 സെന്റീമീറ്റര്‍ (നീളം, വീതി, ഉയരം) ആയിരിക്കും ലഗേജിന്റ പരിധി.

* ഓണ്‍ലൈന്‍ മുഖേനയും, സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റ് എടുക്കാം.

* ടിക്കറ്റ് ലഭിക്കുന്നതിന് തിരിച്ചറിയല്‍ രേഖ കാണിക്കുകയും വിവരങ്ങള്‍ നല്‍കുകയും വേണം
12 വയസ്ലില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്വന്തമായി യാത്ര അനുവദിക്കില്ല, രക്ഷിതാക്കള്‍ കൂടെ വേണം.

* രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ടിക്കറ്റ് നല്‍കും. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ടാവില്ല.

* യാത്രയില്‍ തിരിച്ചറിയല്‍ രേഖ സൂക്ഷിക്കുകയും, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ കാണിച്ചു കൊടുക്കുകയും വേണം.

* ഒരാള്‍ക്ക് എടുത്ത ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
.
* യാത്രക്കാരുടെ ജീവനു ഭീഷണിയും അവര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്ന വസ്തുക്കളുമായി യാത്ര അനുവദിക്കില്ല.

* രാജ്യത്തെ മതത്തിനും സംസ്‌കാരത്തിനു വിരുദ്ധമായ രീതിയില്‍ വസ്ത്രം ധരിച്ചവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

* ഭക്ഷണവും പാനീയങ്ങളും തീവണ്ടിക്കുള്ളില്‍ പ്രവേശിപ്പിക്കില്ല.

* തീവണ്ടി യാത്ര റദ്ദാക്കുന്ന പക്ഷം ടിക്കറ്റ് തുക തിരിച്ചു നല്‍കും.
യഥാസമയം സ്റ്റേഷനുകളില്‍ എത്താത്ത യാത്രക്കാരുടെ ടിക്കറ്റ് റദ്ദു ചെയ്യുന്നതും തുക തിരിച്ചു നല്‍കാത്തതുമാകുന്നു.

* തീവണ്ടി പുറപ്പെടുന്നതിനു അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ടിക്കറ്റില്‍ യാതൊരു മാറ്റവും അനുവദിക്കില്ല.

* യാത്ര പുറപ്പെടുന്നതിന്റെ 24 ടിക്കറ്റ് റദ്ദു ചെയ്യുന്ന പക്ഷം ടിക്കറ്റ് ചാര്‍ജിന്റെ പത്ത് ശതമാനം ഒഴിച്ച് ബാക്കി തുക തിരിച്ചു നല്‍കും.

* 24 മണിക്കൂറിനു ശേഷം റദ്ദു ചെയ്യുകയാണെങ്കില്‍ 20 ശതമാനം കഴിച്ചുള്ള തുകയായിരിക്കും നല്‍കുക

* ഒരു കുടുംബത്തിനോ സംഘത്തിനോ, തീവണ്ടിയിലെ മുഴുവന്‍ സീറ്റും അല്ലെങ്കില്‍ ബോഗിയിലെ മുഴുവന്‍ സീറ്റും ബുക്ക് ചെയ്യാം.
* എല്ലാ സ്‌റ്റേഷനുകളിലും ടാക്‌സി സേവനം ലഭ്യമാണ്.

* ഹജ്ജ് വേളയില്‍ മക്കയില്‍ പ്രവേശിക്കുന്നതിന് ഹജ്ജ് അനുമതി പത്രം യാത്രക്കാരുടെ കൈവശമുണ്ടായിരിക്കണം.

* 920004433 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കാലത്ത് എട്ട് മണിമുതല്‍ വൈകുന്നേരം എട്ട് മണിവരെ സീറ്റ് റിസര്‍വേഷന്‍ചെയ്യാം.

Latest