Connect with us

Gulf

അബൂദബി അന്താരാഷ്ട്ര ബോട്ട് ഷോ ഒക്‌ടോബര്‍ 17 മുതല്‍

Published

|

Last Updated

അബൂദബി: അബൂദബി അന്താരാഷ്ട്ര ബോട്ട് ഷോ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ അബൂദബി നാഷനല്‍ എക് സിബിഷന്‍ സെന്റര്‍ (അഡ് നെക് ) മറീനയില്‍ നടക്കും. സായിദ് ബിന്‍ നഹ് യാന്‍ ബിന്‍ സായിദ് ആല്‍ നഹ് യാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനും അബൂദബി സ്‌പോര്‍ട് സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാ െന്റ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ബോട്ട് ഷോയ് ക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിയതായി അഡ്‌നെകില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ കമ്പനി അറിയിച്ചു.

എല്ലാ ദിവസവും ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനം. 17ന് വി. െഎ.പി അതിഥികളെയും മാധ്യമപ്രവര്‍ത്തകരെയും പ്രദര്‍ശകരെയും മാത്രമാണ് ഷോയിലേക്ക് പ്രവേശിപ്പിക്കുക. രണ്ടാം ദിവസം മുതല്‍ എല്ലാവര്‍ക്കും ഷോ കാണാം. വെബ് സൈറ്റില്‍നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. ഒരാള്‍ക്ക് ഒരു ദിവസത്തിന് 20 ദിര്‍ഹമും ഒന്നിലധികം ദിവസങ്ങള്‍ക്ക് 40 ദിര്‍ഹമും ആണ് ടിക്കറ്റ് നിരക്ക് . 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കും.25 രാജ്യങ്ങളില്‍നിന്നുള്ള 270 കമ്പനികളാണ് ഷോയില്‍ പെങ്കടുക്കുന്നത് . ആഢംബര ബോട്ടുകള്‍, ഉല്ലാസ ബോട്ടുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് , മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളാണ് എത്തുന്നത് . ഇവയില്‍ 48 ശതമാനം തദ്ദേശീയ കമ്പനികളാണ് . യു.എ.ഇയില്‍നിന്ന് 175 കമ്പനികള്‍ പെങ്കടുക്കുമെന്ന് അഡ്‌നെക് ഗ്രൂപ്പ് സി.ഇ.ഒ ഹുമൈദ് മതാര്‍ ആല്‍ ദാഹിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20000 പേര്‍ ഷോ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് മീറ്റര്‍ ആഴമുള്ള കനാലില്‍ 31000 ചതുരശ്ര മീററ്റര്‍ വിസ്തൃതിയിലാണ് ഷോ സംഘടിപ്പിക്കുന്നതെന്ന ഐഡെക്‌സ് ഡയറക് ടര്‍ സഈദ് ആല്‍ മന്‍സൂറി അറിയിച്ചു. പ്രദര്‍ശനത്തിനെത്തുന്ന രാജ്യങ്ങളില്‍ യു.എസ് , യു.കെ, ജര്‍മനി, ആസ് ട്രേലിയ, ഇറ്റലി, ഫ്രാന്‍സ് , സ്വിറ്റ് സര്‍ലന്‍ഡ് , ജപ്പാന്‍, കാനഡ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. 23 ഉല്‍പന്നങ്ങള്‍ ഷോയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷോ ഡയറക് ടര്‍ അലക് സ് നികോള്‍, അബൂദബി പോര്‍ട്ട് സ് കോര്‍പറേറ്റ് സപ്പോര്‍ട്ട് എക് സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ് ദുല്ല ആല്‍ ഹംലി, അല്‍ സുവൈദി മറൈന്‍ പ്രസിഡന്റ് മുഹമ്മദ് ആല്‍ സുവൈദി എന്നിവരും പ െങ്കടുത്തു