കുറുവിലങ്ങാട്: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ ലോറിയിടിച്ച് കന്യാസ്ത്രീ മരിച്ചു. കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോ(60) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുറുവിലങ്ങാട് നഗരത്തിലായിരുന്നു അപകടം.
ബന്ധുവിനൊപ്പം ബൈക്കില്‍ പോകവെ അമിത വേഗതയില്‍വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. അപകടത്തില്‍ ബൈക്കോടിച്ച കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തില്‍ സെബാസ്റ്റിയന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.