ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് നിര്‍ദേശം 

Posted on: July 31, 2018 10:42 pm | Last updated: August 1, 2018 at 9:26 am

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളിലോ മറ്റോ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദേശം. ഇത് ആധാര്‍ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുറ്റകരമാണെന്നും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. ആധാറിന്റെ സുരക്ഷ തെളിയിക്കാനായിരുന്നു ശര്‍മയുടെ നടപടി എങ്കിലും ഇതുവഴി ശര്‍മയുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടത് വലിയ വാര്‍ത്തയായിരുന്നു.