Connect with us

Kerala

കേരളത്തില്‍ തപാല്‍ സമരം പിന്‍ലിച്ചു: ശമ്പള വര്‍ധന മുപ്പത് ദിവസത്തിനകമെന്നുറപ്പ്

Published

|

Last Updated

തിരുവനന്തപുരം: ജി ഡി എസ് ജീവനക്കാരുടെ അടിസ്ഥാന ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ കഴിഞ്ഞ പത്തുദിവസമായി നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ തിരുവനന്തപുരത്ത് പോസ്റ്റര്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംയുക്ത സമരസമിതി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. സമരം ഏറ്റഖവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം.

ശമ്പള വര്‍ധന സംബന്ധിച്ച് ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. ഈ സഹചര്യത്തില്‍ തപാല്‍ വിതരണം ഇന്നു മുതല്‍ പുനരാംഭിക്കും. പോസ്റ്റല്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തങ്ങളിലൂടെ വിതരണം ചെയ്തു തീര്‍ക്കുമെന്നും ജീവനക്കാര്‍ ഉറപ്പുനല്‍കി. ജീവനക്കാരുടെ പണിമുടക്ക് കാരണം പോസ്റ്റല്‍ സേവിംഗ്‌സ് ബേങ്കില്‍ നിന്നും നിക്ഷേപപദ്ധതികളില്‍ നിന്നും സാധാരണക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പി എസ് സി ഉത്തരവുകള്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ അവശ്യ രേഖകളുടെ വിതരണം മുടങ്ങിയത് ജനങ്ങളെ ഏരെ വലച്ചിരുന്നു. ഇതിനിടെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചക്ക് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

10,000 രൂപ അടിസ്ഥാന വേതനത്തിന് പുറമെ ഇ എസ് ഐ, ഇ പി എഫ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, ആറു മാസം പ്രസവാവധി, അഞ്ചു ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ക്കു കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുക തുടങ്ങിയആവശ്യങ്ങളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.

Latest