ചെങ്കോട്ടയായി ചെങ്ങന്നൂര്‍; തകര്‍ന്നടിഞ്ഞ് യുഡിഎഫും ബിജെപിയും; ഭൂരിപക്ഷം 20956

Posted on: May 31, 2018 6:23 am | Last updated: June 1, 2018 at 9:26 am

[table id=4 /]

ചെങ്ങന്നൂര്‍: യുഡിഎഫിനേയും ബിജെപിയേയും തറപറ്റിച്ച്
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര ജയം. 20956 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ സജി ചെറിയാന്‍ വിജയിച്ചു. സജി ചെറിയാന് 67303 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് 46347 വോട്ടുകളാണ് കിട്ടിയത്. ചെങ്ങന്നൂര്‍ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 35270 വോട്ടുകളാണ് ലഭിച്ചത്. നോട്ടക്ക് 728 വോട്ട് കിട്ടി.

മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സജി ചെറിയാന്‍ വിജയിച്ചത്. 1987ല്‍ മാമ്മന്‍ ഐപിന് ലഭിച്ച 15703 ആയിരുന്നു എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷം. വോട്ടെണ്ണിത്തുടങ്ങി ആദ്യം മുതല്‍ അവസാനിക്കുന്നത് വരെ സജി ചെറിയാന്‍ മുന്നിട്ടു നിന്നു. ഒരിക്കല്‍പ്പോലും മുന്നിലെത്താന്‍ യുഡിഎഫിനോ എന്‍ഡിഎക്കോ കഴിഞ്ഞില്ല.

വോട്ടെണ്ണിത്തുടങ്ങി ആദ്യം മുതല്‍ അവസാനിക്കുന്നത് വരെ സജി ചെറിയാന്‍ മുന്നിട്ടു നിന്നു. ഒരിക്കല്‍പ്പോലും മുന്നിലെത്താന്‍ യുഡിഎഫിനോ എന്‍ഡിഎക്കോ കഴിഞ്ഞില്ല.

[table id=5 /]

യുഡിഎഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നിലെത്തി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എന്‍ഡിഎ രണ്ടാമതായി. കേരളാ കോണ്‍ഗ്രസാണ് ഈ പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത്.

കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ടുകള്‍ മറിച്ചതായി ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ചെറിപാര്‍ട്ടികളായ ആംആദ്മി, ആര്‍ എല്‍ ഡി, എസ് യു സി ഐ(കമ്മ്യൂണിസ്റ്റ്) എന്നിവരുള്‍പ്പടെ 17 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.