ഗൗരി ലങ്കേഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു

Posted on: May 30, 2018 12:06 pm | Last updated: May 30, 2018 at 2:32 pm

ബെംഗളുരു: പ്രമുഖ പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്‍െ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് എട്ട് മാസം പിന്നിടുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം 661 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് . നവീന്‍ കുമാര്‍എന്നയാളെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അറസ്റ്റിലായ പ്രവീണ്‍ എന്ന സുചിത് രണ്ടാം പ്രതിയാണ്. വീടിന്റെ പരിസരം വീക്ഷിച്ച് കൊലപാതകികള്‍ക്ക് വിവരം കൈമാറിയത് പ്രവീണായിരുന്നു. വധക്കേസില്‍ ഒരു തോക്കുമായി നവീന്‍ എന്നയാളെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഫെബ്രവരി മധ്യത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. 2017 സെപ്തംബര്‍ അഞ്ചിനാണ് ബൈക്കിലെത്തിയ സംഘം വീടിന് സമീപം വെച്ച് ലങ്കേഷിനെ വെടിവെച്ച് കൊല്ലുന്നത്.