ഗ്രൂപ്പ് ബി പരിചയം : ഇറാന്‍, മൊറോകോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍

Posted on: May 30, 2018 6:06 am | Last updated: May 30, 2018 at 1:00 am

രാജ്യം: ഇറാന്‍

ഫിഫ റാങ്കിംഗ് : 36
ലോകകപ്പ് ഫൈനല്‍സ് : 4
യോഗ്യതാ റൗണ്ട് : 10
ആദ്യ ലോകകപ്പ് : 1978
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1998- അമേരിക്കക്ക് എതിരെ 2-1 ജയം
ആദ്യ റൗണ്ട് : 4
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : കാര്‍ളോസ് ക്വെയ്‌റോസ്– പോര്‍ച്ചുഗീസ് ഗോള്‍ കീപ്പര്‍. പോര്‍ച്ചുഗീസ്, ദക്ഷിണാഫ്രിക്ക ദേശീയ ടീമുകളുടെയും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെയും മുന്‍ കോച്ച്. 2002ല്‍ ദക്ഷിണാഫ്രിക്കയെയും 2010ല്‍ പോര്‍ച്ചുഗലിനെയും 2014ല്‍ ഇറാനെയും ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് കടത്തി. 2011ല്‍ ഇറാന്റെ കോച്ചായി ചുമതലയേറ്റു.

ആ ഗോള്‍ !
2017 ജൂണ്‍ 12
ഇറാന്‍ 2-0 ഉസ്‌ബെകിസ്ഥാന്‍

തെഹ്‌റാനിലെ ആസാദി സ്റ്റേഡയത്തില്‍ മെഹ്ദി തെരേമി നേടിയ വിജയ ഗോള്‍. 88ാം മിനുട്ടില്‍ പിറന്ന ആ ഗോള്‍ ഇറാനെ തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യരാക്കി. പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗില്‍ രണ്ട് തവണ ടോപ് സ്‌കോറര്‍ ആയിട്ടുണ്ട് തെരേമി.

നക്ഷത്ര താരം : മസൂദ് ഷോജെയ്– രണ്ട് തവണ ലോകകപ്പിലും രണ്ട് ഏഷ്യന്‍ കപ്പിലും ഇറാന് വേണ്ടി കളിച്ചു. ആക്രമണകാരിയായ മിഡ്ഫീല്‍ഡര്‍.

രാജ്യം : മൊറോകോ

ഫിഫ റാങ്കിംഗ് : 42
ലോകകപ്പ് ഫൈനല്‍സ് : 4
യോഗ്യതാ റൗണ്ട് : 14
ആദ്യ ലോകകപ്പ് : 1970
അവസാന ലോകകപ്പ് : 1998
മികച്ച പ്രകടനം : 1986 – രണ്ടാം റൗണ്ടില്‍
ആദ്യ റൗണ്ട് : നാല് തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ഹാര്‍വെ റെനാര്‍ഡ്– ഫ്രാന്‍സിന്റെ മുന്‍ താരവും കോച്ചും. സാംബിയയുടെ കോച്ചായും പ്രവര്‍ത്തിച്ചു. രണ്ട് രാജ്യങ്ങള്‍ക്ക് (സാംബിയ, ഐവറി കോസ്റ്റ്) വേണ്ടി ആഫ്രിക്ക കപ്പ് നേടിക്കൊടുത്ത ആദ്യ കോച്ച്. 1983 മുതല്‍ 1998 വരെ ഫ്രഞ്ച് ദേശീയ ടീമില്‍ ഡിഫന്ററായിരുന്നു. 20 വര്‍ഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ മൊറോകോയുടെ കോച്ചായി 2017 നവംബറില്‍ ഹാര്‍വെ കരാര്‍ പുതുക്കുകയായിരുന്നു.

ആ ഗോള്‍ !
2017 നവംബര്‍ 11
മൊറോകോ 2- 0 ഐവറി കോസ്റ്റ്

നീണ്ട രണ്ട് പതിറ്റാണ്ട് കാത്തിരിപ്പിനൊടുവില്‍ മൊറോകോയെ റഷ്യയില്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യരാക്കിയ മത്സരം. നബില്‍ ഡിനറും മെഡി ബെനാട്യയുമാണ് ആ വിജയ ഗോളുകള്‍ നേടിയത്.

നക്ഷത്ര താരം : ഹക്കിം സിയെക്– തന്ത്രവും ഫ്രീക്കിക്ക് വൈദഗ്ധ്യവും കൊണ്ട് ശ്രദ്ധേയന്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍. 2015 മെയ് മുതല്‍ ദേശീയ ടീമിലുണ്ട്. രാജ്യത്തിന് വേണ്ടി എട്ട് ഗോളുകള്‍ നേടി. ഈ വര്‍ഷത്തെ ഡച്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ കൂടിയാണ് ഹക്കിം സിയെക്,

രാജ്യം : പോര്‍ച്ചുഗല്‍

ഫിഫ റാങ്കിംഗ് : 4
ലോകകപ്പ് ഫൈനല്‍സ് : 6 തവണ
യോഗ്യതാ റൗണ്ട് : 20 തവണ
ആദ്യ ലോകകപ്പ് : 1966
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1966ല്‍ മൂന്നാം സ്ഥാനം
ആദ്യ റൗണ്ട് : 6
സെമി ഫൈനല്‍ : 2
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ഫെര്‍ണാണ്ടോ സാന്റോസ്– പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരയില്‍ തിളങ്ങിയ താരം. 2014 മുതല്‍ ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്നു. 2010 മുതല്‍ ഗ്രീസിന്റെ കോച്ചായിരുന്നു. 49ല്‍ 32 കളികളാണ് ഇദ്ദേഹത്തിന്റെ പരിശീലനത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചത്.

ആ ഗോള്‍ !
2017 ഒക്‌ടോബര്‍ 10
പോര്‍ച്ചുഗല്‍ 2-0 സ്വിറ്റ്‌സര്‍ലാന്‍ഡ്

സ്വിറ്റ്‌സര്‍ലാന്‍ഡിനെ വീഴ്ത്തി യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന്റെ ആന്‍ഡ്രെ സില്‍വെ നേടിയതായിരുന്നു ആ ഗോള്‍.

നക്ഷത്ര താരം : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ– ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍. പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിഡിന്റെയും എക്കാലത്തെയും മികച്ച സ്‌കോറര്‍. തുടര്‍ച്ചായി രണ്ട് വര്‍ഷമായി ഫിഫ തിരഞ്ഞെടുത്ത മികച്ച പുരുഷ ഫുട്‌ബോളര്‍.

രാജ്യം : സ്‌പെയിന്‍

ഫിഫ റാങ്കിംഗ് : 8
ലോകകപ്പ് ഫൈനല്‍സ് : 14 തവണ
യോഗ്യതാ റൗണ്ട് : 18 തവണ
ആദ്യ ലോകകപ്പ് : 1934
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 2010 ചാമ്പ്യന്‍
ആദ്യ റൗണ്ട് : 14
സെമി ഫൈനല്‍ : 2
ഫൈനല്‍ : 1
കിരീടം : 1

കോച്ച് : ജൂലെന്‍ ലോപെറ്റഗി– ബാര്‍സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ ഗോള്‍ കീപ്പര്‍. 1994ലെ ലോകകപ്പില്‍ സ്‌പെയിന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. യുവ ടീമുകളുടെ പരിശീലകന്‍ എന്ന നിലയില്‍ സ്‌പെയിനിന് അണ്ടര്‍-19, അണ്ടര്‍-21 യുവേഫാ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിക്കൊടുത്തു. 2016 മുതല്‍ ദേശീയ ടീമിന്റെ മുഖ്യ കോച്ച്.

ആ ഗോള്‍ !
2017 സെപ്തംബര്‍ 2
സ്‌പെയിന്‍ 3- 0 ഇറ്റലി

ലോക കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇറ്റലിയെ തകര്‍ത്ത് സാന്റിയാഗോ ബെ ര്‍ണാബോ ഫ്രീക്കിക്കിലൂടെ നേടിയ ഗോള്‍.

നക്ഷത്ര താരം : സെര്‍ജിയോ റാമോസ്– സ്‌പെയിനിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കളിച്ച രണ്ടാമത്തെ താരം. 167 കളികളില്‍ ക്യാപ്റ്റനായിരുന്ന ഐകര്‍ കാസില്ലസ് മാത്രമാണ് അദ്ദേഹത്തിന് മുന്നില്‍ ഉള്ളത്. മൂന്ന് ലോക കപ്പിലും മൂന്ന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്‌പെയിനിന് വേണ്ടി കളിച്ചു.