Connect with us

Gulf

കൊടുങ്കാറ്റ് മുന്നറിയിപ്പ്: കപ്പലുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക്

Published

|

Last Updated


സലാല: കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്നും കപ്പലുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. വലിയ തോതില്‍ കണ്ടെയ്‌നറുകളാണ് മറ്റു തുറമുഖങ്ങളിലേക്ക് മാറ്റിയത്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് ചില കമ്പനുകളുടെ കപ്പലുകള്‍ സലാലയിലേക്കുള്ള ചരക്ക് കടത്ത് താത്കാലിമായി നിര്‍ത്തിവെച്ചിരുന്നു. തുറമുഖത്ത് ചരക്കുമായി എത്തിയവയാണ് മറ്റിടങ്ങളിലേക്ക് മാറ്റിയത്. കാലാവസ്ഥാ അന്തരീക്ഷം മനസ്സിലാക്കിയ ശേഷമാകും ഇവകള്‍ സലാല തുറമുഖത്തേക്ക് തിരിച്ചെത്തിക്കുന്നതും ചരക്കിറക്കുന്നതും.

സലാല വിമാനത്താവളം ഇന്നും അടച്ചിടും

മസ്‌കത്ത്: സലാല അന്താരാഷ്ട്ര വിമാനത്താവളം ഇന്നും അടച്ചിടും. രാത്രി 12 മണി വരെയാണ് അടഞ്ഞ് കിടക്കുക. തുടര്‍ന്ന് കാലാവസ്ഥ പരിശോധിച്ച ശേഷമാകും സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക. വെള്ളിയാഴ്ച രാത്രി 12 മണി വരെ വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ 24 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേന്‍ അറിയിക്കുകയായിരുന്നു. സയമം ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വിവരം കൈമാറിക്കഴിഞ്ഞു. വിമാന കമ്പനികള്‍ യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സലാലയിലേക്കുള്ളതും സലാലയിലേക്കുള്ളതുമായ നിരവധി ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിക്കിടക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിവിധ വിമാന സര്‍വ്വീസുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

Latest