ലിബിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

Posted on: May 25, 2018 2:24 pm | Last updated: May 25, 2018 at 4:21 pm

ബെന്‍ഗാസി: ലിബിയയിലെ ബെന്‍ഗാസി നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നഗരത്തിലെ പ്രമുഖ ഹോട്ടലായ ടിബെറ്റ്‌സിക്ക് മുന്നില്‍ ,പ്രധാനമായും സിറിയന്‍ സാധനങ്ങള്‍ വില്‍ക്കുന്ന തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

രാജ്യതലസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ഈ മാസം ആദ്യം രണ്ട് ചാവേറുകള്‍ ഉള്‍പ്പെടെയുള്ള സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ ബെന്‍ഗാസിയില്‍ നടത്തിയ ഇരട്ട കാര്‍ബോംബ് സ്‌ഫോടനത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്.