Connect with us

National

വെടിനിര്‍ത്തല്‍ അപേക്ഷിച്ച് പാക് സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തി രേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ സൈന്യം അപേക്ഷിച്ചതായി ബി എസ് എഫിന്റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസമായി തുടരുന്ന വെടിവെപ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിരിക്കുന്നത്.

ഒരു വിധത്തിലുള്ള പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് മുതിര്‍ന്ന ബി എസ് എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പാക് അക്രമത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയാണ് ബി എസ് എഫ് അതിര്‍ത്തി രേഖയില്‍ നല്‍കിയത്.

Latest