Connect with us

National

സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ചു; ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ ബിരുദമേറ്റ് വാങ്ങാതെ പ്രതിഷേധിക്കുന്നു

Published

|

Last Updated

മുംബൈ: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പിന്‍വലിച്ചതിനെതിരെ ടാറ്റ ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം മറ്റൊരു രൂപത്തിലേക്ക് കടന്നു. ബിരുദദാന ചടങ്ങിനിടെ ബിരുദം ഏറ്റ് വാങ്ങാതെയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പ്രതിഷേധമുയര്‍ത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ബിരുദം ഏറ്റ് വാങ്ങാതെ പ്രതിഷേധിച്ചത്. എന്നാല്‍ ഒമ്പത് പേര്‍ ബിരുദം നിരസിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

2018-2020 ബാച്ചിലെ പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ഫീസിന്റെ ഒരു ഭാഗം മുന്‍കൂറായി നല്‍കണമെന്ന സ്ഥാപനത്തിന്റെ നോട്ടീസിനെതിരെ കഴിഞ്ഞ 77 ദിവസമായി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് വരികയാണ്. തങ്ങള്‍ക്ക് മറ്റ് വിധത്തില്‍ പ്രതിഷേധിക്കാനാകാത്തതിനാലാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തെ സ്വകാര്യവല്‍ക്കരിക്കാനും സംവരണം എടുത്തുകളയാനുമാണ് സ്‌കോളര്‍ഷിപ്പ് പിന്‍വലിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Latest